Full-Width Version (true/false)

Responsive Ad

പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി നേടാം

Government Jobs : കേരള സർക്കാരിന്റെ വിവിധ ഡിപ്പാർട്മെറ്റുകളിലേക്കായി വിവിധ തസ്തികയിലേക്ക് നിരവധി താൽക്കാലിക ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് ഉടൻ അപേക്ഷസമർപ്പിക്കാം.


1. എല്‍ ഡി ടൈപ്പിസ്റ്റ്: കരാര്‍ നിയമനം

കൊല്ലം ജില്ലയിലെ താത്കാലിക കോടതികളില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. യോഗ്യത - പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷകര്‍ക്ക് തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. പ്രായപരിധി 60 വയസ്. കോടതികളിലും നിയമ വകുപ്പിലും പ്രവൃത്തി പരിചയമുള്ളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പേര്, ജനന തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല സര്‍വീസ് വിശദാംശങ്ങള്‍ സഹിതം അപേക്ഷ വെള്ളപേപ്പറില്‍ നല്‍കാം. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പരമാവധി രണ്ടു വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. വിലാസം - ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം-691013.

(പി.ആര്‍.കെ നമ്പര്‍ 2767/2020)


2. ഫാര്‍മസിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഫാമസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഒക്‌ടോബര്‍ 19 ന് ഉച്ചയ്ക്ക് 12 ന് ഇതിനായുള്ള കൂടിക്കാഴ്ച്ച തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എന്‍ സി പി/സി സി പി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ ഇന്റര്‍വ്യൂവിന് നല്‍കണം. വിശദ വിവരങ്ങള്‍ 0474-2797220 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2769/2020)


3. ലാബ് ടെക്‌നീഷ്യന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2797220 നമ്പരിലും ലഭിക്കും.


4. ഡോക്ടര്‍ ഒഴിവ്

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദമാണ് യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഒക്ടോബര്‍ 21 രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487-2200311, 2200312.


5. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുളള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 19 വൈകീട്ട് അഞ്ച് മണിക്കകം  nsehithatsr@gmail.com എന്ന ഇ-മെയിലേക്ക് അയ്ക്കണം. ഫോണ്‍: 0487-2362517, 18004252573.


6. വർക്കർ / ഹെൽപ്പർ ഒഴിവ് 

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികളില്‍ അപേക്ഷ ക്ഷണിച്ചു. പത്താം തരം വിജയമാണ് വര്‍ക്കറുടെ യോഗ്യത. പത്താം തരം പാസ്സാകാത്തതാണ് ഹെല്‍പ്പറുടെ യോഗ്യത. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും മദ്ധ്യേ പ്രായമുളളവരാകണം അപേക്ഷകര്‍. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും കൊടകര ഐസിഡിഎസ് ഓഫീസില്‍ നിന്നറിയാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ നാല് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 04802757593.


7. ഡെപ്യൂട്ടേഷൻ നിയമനം 

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുളള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് (കേരള) സൊസൈറ്റിയിൽ ഓഫീസ് സൂപ്രണ്ട് കം അക്കൗണ്ടന്റ് ഡെപ്യുട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവരും 35700-75600 എന്ന ശമ്പള സ്‌കെയിലിൽ അധികരിക്കാതെ ശമ്പളം ലഭിക്കുന്നതുമായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാര മേഖലയിൽ മുൻപരിചയമുളളവർക്കും മുൻഗണന. അപേക്ഷാ ഫോം (ഫോറം നം. 144, പാർട്ട് 1 കെ.എസ്.ആർ), ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുളള നിരാക്ഷേപ പത്രം എന്നിവ സഹിതം ഡയറക്ടർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്, ദേവി ഡോർ നം. 2, ആൽത്തറ, വെളളയമ്പലം, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ 28 ന് വൈകുന്നേരം നാലിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2310441 (വൈകുന്നേരം നാല് വരെ).
പി.എൻ.എക്‌സ്. 3544/2020


8. ഓഫീസ് അറ്റൻഡന്റ് ; ഡെപ്യൂട്ടേഷൻ നിയമനം 

സംസ്ഥാന നാഷണൽ സർവ്വീസ് സ്‌കീം ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുളള അപേക്ഷയും വിശദമായ ബയോഡേറ്റയും മാതൃവകുപ്പിൽ നിന്നുമുളള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, നാലാം നില, വികാസ്ഭവൻ, വികാസ്ഭവൻ.പി.ഒ എന്ന മേൽവിലാസത്തിൽ 31ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭ്യമാക്കണം.
പി.എൻ.എക്‌സ്. 3540/2020


OFFICIAL WEBSITE CLICK HERE


Post a Comment

0 Comments