Full-Width Version (true/false)

Responsive Ad

കേരളത്തിലെ താൽക്കാലിക ഒഴിവുകൾ ; ഉടൻ അപേക്ഷ സമർപ്പിക്കാം

കേരളത്തിലെ താൽക്കാലിക ഒഴിവുകൾ ; ഉടൻ അപേക്ഷ സമർപ്പിക്കാം

Government Jobs : കേരള സർക്കാരിന്റെ വിവിധ ഡിപ്പാർട്മെറ്റുകളിലേക്കായി വിവിധ തസ്തികയിലേക്ക് നിരവധി താൽക്കാലിക ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് ഉടൻ അപേക്ഷസമർപ്പിക്കാം.


1. തൃപ്പൂണിത്തുറ ഗവ; ആയുര്‍വേദ കോളേജില്‍ വാച്ചര്‍; താത്കാലിക നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ഗവ; ആയുര്‍വേദ കോളേജില്‍ ഒഴിവുളള രണ്ട് വാച്ചര്‍ തസ്തികകളിലേക്ക് പ്രതിദിനം 660 രൂപ നിരക്കില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി നവംബര്‍ ആറിന് രാവിലെ 11-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2777374 നമ്പരില്‍ ബന്ധപ്പെടുക. യോഗ്യത നല്ല ആരോഗ്യം, മലയാളം എഴുതാനും വായിക്കാനുമുളള കഴിവ്, ആരോഗ്യാവസ്ഥ തെളിയിക്കുന്നതിനുളള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്.


2. യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍; കരാര്‍ നിയമനം

കൊച്ചി: ജില്ലയിലെ മരട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിഎന്‍വൈഎസ്/എംഎസ്സി (യോഗ)/എംഫില്‍ (യോഗ) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലുളള പി.ജി ഡിപ്ലോമയോ/അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ ഉളള ഉദ്യോഗാര്‍ഥികള്‍.
പ്രായപരിധി 40 വയസില്‍ കവിയരുത്.
ഒഴിവുകള്‍ ഒന്ന്.
ശമ്പളം 17,000/- (ബിഎന്‍വൈഎസ്/എംഎസ്സി (യോഗ)/എംഫില്‍ (യോഗ). ഇന്റര്‍വ്യൂ നവംബര്‍ 17-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ് -19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.


3. ട്രസ്റ്റി നിയമനം- അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ഉരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 19ന് വൈകീട്ട് അഞ്ച്മണിക്ക് മുന്‍പായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും മേപ്പടി ഓഫീസിലോ, വകുപ്പിന്റെ കോഴിക്കോട് ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലോ ബന്ധപ്പെടാം.


4. ലക്ചറര്‍ തസ്തികയില്‍  നിയമനം

മലപ്പുറം : കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍  നിയമനം നടത്തുന്നു.  ബി-ടെക് ഫസ്റ്റ് ക്ലാസ്സ്, എം-ടെക് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡിയും, എ.ഐ.സി.ടി.ഇ സ്ഥാപനങ്ങളിള്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ജൂണ്‍ മാസത്തിലെ പത്രപരസ്യത്തില്‍ അപേക്ഷിച്ചവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് രാവിലെ 9.30ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ ഹാജരാകണം. ഫോണ്‍: 0483 270790.


👉 JOIN OUR WHATSAPP GROUP


👉 JOIN OUR TELEGRAM CHANNEL


Courtesy:- This employment information was collected from Information and Public Relations Department Official Website : https://www.prd.kerala.gov.in


Post a Comment

0 Comments