Kudumbashree Recruitment 2023; Apply for Counselor posts
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ കൗൺസിലർ തസ്തിക യിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തിക : കൗൺസിലർ
ഒഴിവ് : ആകെ
9 എണ്ണം [8 (വിവിധ ജില്ലകളിൽ), 1 (അട്ടപ്പാടി സ്പെഷ്യൽ പ്രോജക്] (കാസറഗോഡ് ജില്ലയിലെ കൗൺസിലർ ഒഴിവ് കന്നട ഭാഷ അറിയാവുന്നവർക്കായി റിസർവ് ചെയ്തിരിക്കുന്നു)
നിയമന
രീതി : കരാർ നിയമനം (കരാറിൽ
ഏർപ്പെടുന്ന ദിവസം മുതൽ 31/03/2024 വരെ യായിരിക്കും കരാർ
കാലാവധി)
വേതനം
: 30,000 രൂപ പ്രതിമാസ വേതനം.
പ്രായപരിധി
: 30/06/2023 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല (മേൽ വിവരിച്ച യോഗ്യതയും
പ്രവൃത്തിപരിചയവുമുള്ള,
നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന, 50 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.)
വിദ്യാഭ്യാസ
യോഗ്യത :
എം.എസ്.സി സൈക്കോളജി/
എം.എസ്.ഡബ്ല്യു അല്ലെങ്കിൽ
കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം.
പ്രവൃത്തിപരിചയം
: സർക്കാർ/അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ | ദേശീയ അന്തർദേശീയ നില വാരത്തിലുള്ള സ്ഥാപനങ്ങൾ
മികച്ച സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൗൺസിലറായുള്ള 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷ
നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. നിയമനം സംബന്ധിച്ച് നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്
(സി.എം.ഡി) മുഖാന്തിരമാണ്
നടപ്പിലാക്കുന്നത്. അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
www.cmd.kerala.gov.in എന്ന
വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ
ലഭിക്കേണ്ട അവസാന തീയതി : 05/08/2023, വൈകുന്നേരം 5 മണി
CLICK HERETO VIEW OFFICIAL NOTIFICATION
Post a Comment
0 Comments