Full-Width Version (true/false)

Responsive Ad

Thrissur Zoological Park Recruitment 2022 – Apply Online For Zoo Supervisor and Animal Keeper Trainees Vacancies | Kerala Government Job Alert

തൃശൂർ മൃഗശാലയിൽ ആനിമൽ കീപ്പർ ട്രെയിനി, സൂപ്പർവൈസർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഇമെയിൽ വഴിയും തപാൽ വഴിയും അപേക്ഷിക്കാവുന്നതാണ്.

Thrissur Zoological Park Recruitment 2022 – Apply Online For Zoo Supervisor and Animal Keeper Trainees Vacancies | Kerala Government Job Alert

ഒഴിവുകളുടെ വിവരങ്ങൾ

1. സൂപ്പർവൈസർ
ഒഴിവുകൾ - 01
പ്രായം : അപേക്ഷകർ 2022 ജനുവരി 1 നു 60 വയസ്സ്കഴിയാത്തവരായിരിക്കണും.

 
വേതനവും നിയമന കാലാവധിയും : കരാർ അടിസ്ഥാനത്തിൽ 6 മാസത്തേക്കാണ് നിയമനം. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പുനർ നിയമനത്തിൽ ശമ്പളും നൽകുന്ന മാനദണ്ഡം അനുസരിച്ചുള്ള മാസ ശമ്പളും
അനുവദിക്കും.

വിദ്യാഭ്യാസ യോഗ്യത :

ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല .

ജോലി പരിചയം : കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗ ശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വര്ഷം സർവീസ് ഉണ്ടായിരിക്കണം . ഇതിൽ കുറഞ്ഞത് 5 വർഷ മെങ്കിലും സൂ സൂപ്പർവൈസർ തസ്തികയിൽ ആയിരുന്നിരിക്കണം . ഇത് സംബന്ധിച്ചു അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിയിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം .

കായിക ക്ഷമത: കായിക ക്ഷമത സംബന്ധിച്ചു ഗവണ്മെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ജോലിയിൽ ചേരുന്ന സമയത്തു ഹാജരാക്കണം .

ജോലിയുടെ സ്വഭാവങ്ങളും ഉത്തരവാദിത്തങ്ങളും :
പാർക്കിൽ മൃഗങ്ങളെ കൊണ്ടുവരുന്നതിന് അന്തിമമായി ചെയ്യേണ്ട തയാറെടുപ്പുകളും കീപ്പർ ട്രെയിനി മാരുടെ പരിശീലനവുമാണ് പ്രധാന ഉത്തരവാദിത്വങ്ങൾ .


2. ആനിമൽ കീപ്പർ ട്രെയിനി
ഒഴിവുകൾ - 15
പ്രായം : അപേക്ഷകർ 2022 ജനുവരി 1 നു 28 വയസ്സ്കഴിയാത്തവരായിരിക്കണും. പട്ടിക ജാതി , പട്ടിക വർഗം , മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും .


വേതനവും നിയമന കാലാവധിയും : കരാർ അടിസ്ഥാനത്തിൽ 2 വർഷത്തേക്കാണ് നിയമനം. ആദ്യവർഷം പ്രതിമാസം 9000/- രൂപയും രണ്ടാംവർഷം പ്രതിമാസം 9250/- രൂപയും ലഭിക്കും.


വിദ്യാഭ്യാസ യോഗ്യത :

ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല .

ശാരീരിക യോഗ്യതകൾ : പുരുഷന്മാർക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരവും 81 സെന്റിമീറ്റർ നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെന്റിമീറ്റർ വികസനവും ഉണ്ടാകണം . സ്ത്രീകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം ഉണ്ടാകണം . ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് ഉയരത്തിൽ 5 സെന്റിമീറ്ററും നെഞ്ചളവിൽ 2.5 സെന്റിമീറ്ററും ഇളവ് ഉണ്ടായിരിക്കും . എന്നാൽ നെഞ്ചളവ് വികസനം 5 സെന്റിമീറ്റർ തന്നെ ഉണ്ടായിരിക്കണം .

മെഡിക്കൽ സ്റ്റാൻഡേർഡ്സ് : തഴെ കൊടുത്ത Notification നോക്കുക.


ജോലിയുടെ സ്വഭാവങ്ങളും ഉത്തരവാദിത്തങ്ങളും :
പാർക്കിലെ വിവിധയിനം ജീവികളുടെ ആവാസവ്യവസ്ഥ , ഭക്ഷണരീതി ,രോഗങ്ങൾ , പ്രജനന രീതി . മറ്റു സ്വഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക ജ്ഞാനവും നേടുകയാണ് പ്രധാന ലക്ഷ്യം . ഇതിന്റെ ഭാഗമായി വിവിധ മൃഗശാലകളിൽ പരിശീലനത്തിൽ പങ്കെടുക്കുക പാർക് അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചു ഏൽപ്പിക്കുന്ന ജോലികൾ നിർവഹിക്കുക . പൊതുജന സമ്പർക്ക പരിപാടികളിൽപങ്കെടുക്കുക എൻക്ലോഷറുകൾ വൃത്തിയായും അരോഗ്യകരമായും സംരക്ഷിക്കുക . രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക . മൃഗങ്ങൾക്കുള്ള വിവിധയിനം ഭക്ഷണങ്ങൾ തയ്യാറാക്കുക എന്നീ വിവധ മേഖലകളിൽ പരിശീലന സമയത്തു അവഗാഹം നേടണം . ഈ വിഷയത്തിൽ വെറ്റിനറി ഓഫീസർ , ക്യൂറേറ്റർ , സൂപ്പർവൈസർ മറ്റു മേലധികാരികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ചുമതലയും വഹിക്കേണ്ടി വരും .


HOW TO APPLY

അപേക്ഷ ഫാറവും വിശദ വിവരങ്ങളും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷകൾ നേരിട്ടും thrissurzoologicalpark@gmail.com എന്ന ഇ – മെയ് ലിലും സ്വീകരിക്കുന്നതാണ് . സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം .


ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്
പുത്തൂർ പി . ഓ
കുരിശുമൂലക്കു സമീപം
തൃശ്ശൂർ -680014
കേരളം


E - mail : thrissurzoologicalpark@gmail.com


അവസാന തിയ്യതി : 10/10/2022


OFFICIAL WEBSITE CLICK HERE


ANIMAL KEEPER NOTIFICATION


ANIMAL KEEPER APPLICATION FORM


ZOO SUPERVISOR NOTIFICATION


ZOO SUPERVISOR APPLICATION FORM


JOIN WITH US


WHATSAPP


TELEGRAM




Post a Comment

0 Comments