Full-Width Version (true/false)

Responsive Ad

കേരള സർക്കാർ താൽക്കാലിക ഒഴിവുകൾ

Kerala Government Jobs: കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ, എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍ കം  ഡി.എന്‍.ബി കോ-ഓര്‍ഡിനേറ്റര്‍  തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.


ഒഴിവുകളുടെ വിവരങ്ങൾ

1. പ്രോഗ്രാമിങ് ഓഫീസർ


തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
മാസശമ്പളം : 32,560 രൂപ
യോഗ്യത :
ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷിക്കേണ്ട വിധം :
താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.


കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...


2. സ്റ്റാറ്റിസ്റ്റീഷ്യന്‍ കം  ഡി.എന്‍.ബി കോ-ഓര്‍ഡിനേറ്റര്‍


എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍ കം  ഡി.എന്‍.ബി കോ-ഓര്‍ഡിനേറ്റര്‍   തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത :
എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സും പ്രവൃത്തി പരിചയവും.
അപേക്ഷിക്കേണ്ട വിധം :
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത /പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലേക്ക്  സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ പകര്‍പ്പും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം.


കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...


JOIN WITH US


WHATSAPP


TELEGRAM




Post a Comment

0 Comments