വനിത ശിശു വികസന വകുപ്പിൽ പ്രോഗ്രാം ഓഫീസര്‍ കരാര്‍ നിയമനം
കരാർ നിയമനം : വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ സംസ്ഥാനതല ഓഫീസില്‍ പ്രോഗ്രാം ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആര്‍.സി പദ്ധതി മേഖലകളില്‍ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് 12-04-2022ന് മുമ്പ് അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരം
അപേക്ഷ സമർപ്പിക്കേണ്ട രീതി
കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എഴുത്തുപരീക്ഷ കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 12-4-2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷാ ഫോം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിൽ തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.പ്രോഗ്രാം മാനേജർ,
വനിത ശിശു വികസന വകുപ്പ്,
ഐ.സി.പി.എസ് പൂജപ്പുര, തിരുവനന്തപുരം
അവസാന തീയതി 12-04-2022
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment
0 Comments