കേരള സർക്കാർ എസ്.ടി പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു; ഉടൻ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകൾ / ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രൊമോട്ടർ / ഹെൽത്ത് പ്രൊമോട്ടർ മാരുടെ ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 28/02/2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
------------------------------------------------------------------------
തസ്തിക :- എസ്.ടി. പ്രൊമോട്ടർ / ഹെൽത്ത് പ്രൊമോട്ടർ
ഒഴിവുകളുടെ എണ്ണം :- 1182
പ്രായ പരിധി :- 20 - 35 വയസ്സ് വരെ
ശമ്പളം :- 13,500/- രൂപ
നിയമന കാലാവധി :- 1 വർഷം
യോഗ്യത :-
1) പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത
2) പി.വി.റ്റി.ജി / അടിയ / പണിയ / മലപണ്ടാര വിഭാഗങൾക്ക് എട്ടാം ക്ലാസ്സ് യോഗ്യത മതി.
3) ഹെൽത്ത് പ്രൊമോട്ടർമാർ ആയി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം / പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയ വർക്കും മുൻഗണന ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
------------------------------------------------------------------------
താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 28/02/2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കാവുന്നതാണ്. എഴുത്തുപരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അവസാന തിയ്യതി : 28/02/2022
👉 കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ... 👈
👉 അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ... 👈
Post a Comment
0 Comments