Full-Width Version (true/false)

Responsive Ad

ഇടുക്കിയിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ ഒഴിവ്

കോട്ടയം: ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് ഫെബ്രുവരി 26നു രാവിലെ 11ന് വോക്- ഇൻ-ഇന്റർവ്യൂ നടത്തും. കോട്ടയം കളക്ട്രേറ്റ് ഒന്നാം നിലയിലുള്ള ഐ ആൻഡ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് ഇന്റർവ്യൂ.


തസ്തിക : അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ
ശമ്പളം : മാസം 15,000 രൂപ
പ്രായ പരിധി : 2022 ഫെബ്രുവരി 19 ന് 20 നും 30 നും മധ്യേ.
യോഗ്യത :
പ്ലസ് ടുവും ഡിജിറ്റൽ ഫോട്ടോഗ്രാഫിയിൽ എൻ.സി.വി.റ്റി / എസ്.സി.വി.റ്റി / കെ.ജി.ടി.ഇ (ലോവർ ) സ്റ്റിൽ ഫോട്ടോഗ്രാഫി   അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ /സർട്ടിഫിക്കറ്റ്  നേടിയവർക്ക് പങ്കെടുക്കാം.
സ്വന്തമായി ഡിജിറ്റൽ ക്യാമറ ഉണ്ടായിരിക്കണം.


അപേക്ഷിക്കേണ്ട വിധം

---------------------------------------------------------------------
അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അ​​ടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 26നു രാവിലെ 11ന് കോട്ടയം കളക്ട്രേറ്റ് ഒന്നാം നിലയിലുള്ള ഐ ആൻഡ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് ഇന്റർവ്യൂ. പങ്കെടുക്കുന്നവർ ക്യാമറ, യോഗ്യതാ രേഖകളുടെ അസലും പകർപ്പും, ക്രിമിനൽ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന താമസപരിധിയിലെ പോലീസ് എസ്.എച്ച്.ഒയുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോൺ: 0481 2562558.


കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...




Post a Comment

0 Comments