Full-Width Version (true/false)

Responsive Ad

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ ജോലി അവസരം; വനിതകൾക്ക് അവസരം

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ ജോലി നേടാം; വനിതകൾക്ക് അവസരം

സർക്കാർ ജോലി: സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കുകളിൽ സർവീസ് പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 07/01/2022 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. 


തസ്തിക : സർവീസ് പ്രൊവൈഡർ

ഒഴിവുകളുടെ എണ്ണം: 4

നിയമന രീതി : കരാർ നിയമനം (കരാർ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2022 വരെയായിരിക്കും കരാർ കാലാവധി)

പ്രായപരിധി : 01/12/2021 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല. 

ശമ്പളം : 20,000 രൂപ പ്രതിമാസ ശമ്പളം. 


വിദ്യാഭ്യാസ യോഗ്യത 

അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം. 


പ്രവർത്തിപരിചയം 

മുൻപരിചയം നിർബന്ധമല്ല. എന്നാൽ രണ്ടുവർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളോ ആയിരിക്കണം അപേക്ഷകർ. 


അപേക്ഷാഫീസ് 

ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. 


അപേക്ഷ സമർപ്പിക്കേണ്ട രീതി 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 07/01/2022 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.  നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖാന്തരമാണ് നടപ്പിലാക്കുന്നത്. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂർണ്ണമായും വായിച്ചു നോക്കേണ്ടതാണ്. 


അവസാന തിയ്യതി : 07/01/2022

 

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


Post a Comment

0 Comments