Full-Width Version (true/false)

Responsive Ad

കുടുംബശ്രീ ജില്ലാ മിഷനുകളിൽ കരാർ നിയമനം

കുടുംബശ്രീ ജില്ലാ മിഷനുകളിൽ കരാർ നിയമനം

സർക്കാർ ജോലി: കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള ജില്ലാ പ്രോഗ്രാം മാനേജർ തസ്തികകളിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 10/12/2021 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. 


തസ്തിക : ജില്ലാ പ്രോഗ്രാം മാനേജർ 

ഒഴിവ് : 03

നിയമന രീതി : കരാർ നിയമനം

പ്രായപരിധി : 08/11/2021 ന് 40 വയസ്സിൽ കൂടരുത്

ശമ്പളം : പ്രതിമാസം 30,000 രൂപ


വിദ്യാഭ്യാസയോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ അല്ലെങ്കിൽ എം.എസ്.ഡബ്ലു അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ PGDM അല്ലെങ്കിൽ PGDRM. 


പ്രവർത്തിപരിചയം:

സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണസ്ഥാപനങ്ങൾ, മറ്റു സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/ പ്രോജക്ടുകൾ എന്നിവയിൽ മൈക്രോ സംരംഭങ്ങൾ, മൈക്രോഫിനാൻസ്, ഓർഗനൈസേഷൻ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലോ കുടുംബശ്രീമിഷനിലോ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. 


അപേക്ഷ സമർപ്പിക്കേണ്ട രീതി

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 10/12/2021 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. 


👉 വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


👉 അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Post a Comment

0 Comments