കുടുബശ്രീ സിഡിഎസ്സുകളില്‍ അക്കൗണ്ടന്റുമാരെ നിയമിക്കുന്നു
സർക്കാർ ജോലി: ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കില്‍ കുമളി, വണ്ടിപ്പെരിയാര്‍, കട്ടപ്പന ബ്ലോക്കില്‍ കട്ടപ്പന മുനിസിപ്പാലിറ്റി, അയ്യപ്പന്‍കോവില്‍, ഇടുക്കി ബ്ലോക്കില്‍ അറക്കുളം, വാത്തിക്കുടി, ഇളംദേശം ബ്ലോക്കില്‍ വെള്ളിയാമറ്റം, ദേവികുളം ബ്ലോക്കില്‍ ഇടമലക്കുടി എന്നീ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്‍ന്റായി തെരഞ്ഞെടുക്കുന്നതിന് ബ്ലോക്ക് അടിസ്ഥാനത്തില്‍, അയല്‍ക്കൂട്ട അംഗം/കുടുംബാംഗമോ ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ് ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ 2021 ആഗസ്റ്റ് 13 മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ 'കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ ' എന്ന് രേഖപ്പെടുത്തിയിരിക്കണം.
നിയമന രീതി :-
-------------------------------------------------------------------------ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍.
യോഗ്യതകള്‍ :-
-------------------------------------------------------------------------1. അപേക്ഷക(ന്‍) സി.ഡി.എസ് ഉള്‍പ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം.
2. അപേക്ഷക(ന്‍) കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗത്തിന് മുന്‍ഗണന നല്‍കും
3. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം.
4. അക്കൗണ്ടിങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനികള്‍/സഹകരണ സംഘങ്ങള്‍ / സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടിങില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). അംഗീകൃത ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായ പരിധി :-
-------------------------------------------------------------------------20 നും 35 നും മദ്ധ്യേ (2021 ജൂലൈ 1 ന്) പ്രായമുള്ളവര്‍ ആയിരിക്കണം. കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്‍ന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കുന്നതിന് പ്രായപരിധി ബാധകമല്ല.
അപേക്ഷാ ഫീസ് :-
-------------------------------------------------------------------------പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ഇടുക്കി ജില്ലയുടെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം :-
-------------------------------------------------------------------------അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 13/08/2021 വൈകുന്നേരം 5.00 മണിവരെ. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. അക്കൗണ്ടന്റ് ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ 2021 ആഗസ്റ്റ് 13 മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ 'കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ ' എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ അയയ്ക്കേണ്ട മേല്‍വിലാസം :-
-------------------------------------------------------------------------ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല
പിന്‍കോഡ് -685602 ടെലിഫോണ്‍ 04862 -232223
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
OFFICIAL NOTIFICATION CLICK HERE
Post a Comment
0 Comments