സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവ്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന 'സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്' സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ഫീൽഡ് വർക്കർ, ലീഗൽകൌൺസിലർ (പാർട്ട് ടൈം) തസ്തികകളിൽ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ ആറിന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കണം.
ഒഴിവുകളുടെ വിശദാംശം
-------------------------------------------------------------------------
1. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം)
ഒഴിവുകളുടെ എണ്ണം : 01
പ്രായം : 23 - 35 വയസ്സ് വരെ
ശമ്പളം : ₹12,000/-
യോഗ്യത :
എം.എസ്.സി. / എം.എ. (സൈക്കോളജി) & ഒരു വർഷത്തെ പ്രവർത്തി പരിചയം
2. ഫീൽഡ് വർക്കർ
ഒഴിവുകളുടെ എണ്ണം : 01
പ്രായം : 23 - 35 വയസ്സ് വരെ
ശമ്പളം : ₹14,000/-
യോഗ്യത :
എം.എസ്. ഡബ്ലു. / എം.എ. (സൈക്കോളജി) / എം.എ. (സോഷ്യോളജി) / എം.എസ്.സി. സൈക്കോളജി.
3. ലീഗൽ കൗൺസിലർ (പാർട്ട് ടൈം)
ഒഴിവുകളുടെ എണ്ണം : 01
പ്രായം : 23 - 45 വയസ്സ് വരെ
ശമ്പളം : ₹10,000/-
യോഗ്യത :
എൽ.എൽ.ബി. & അഭിഭാഷക പരിചയം
എങ്ങനെ അപേക്ഷിക്കാം???
-------------------------------------------------------------------------
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ ആറിന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കണം.
അയയ്‌ക്കേണ്ട വിലാസം :
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരളമഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ,
തിരുവനന്തപുരം,
ഇ-മെയിൽ: spdkeralamss@gmail.com,
വെബ്‌സൈറ്റ്: www.keralasamakhya.org.
കൂടുതൽ വിവരങ്ങൾക്ക് : 0471 -2348666.
CLICK HERE TO SEE OFFICIAL NOTIFICATION
Post a Comment
0 Comments