തിരുവനന്തപുരം പോസ്റ്റ് ഓഫീസിൽ അവസരം ഉടൻ അപേക്ഷിക്കാം
മെയിൽ മോട്ടോർ സർവീസ് തിരുവനന്തപുരം, നോർത്ത് ഡിവിഷനിൽ മോട്ടോർ വെഹിക്കിൾ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 25, 2021 വൈകുന്നേരം 5:30ന് മുൻപായി അപേക്ഷിക്കാം.
ഒഴിവുകളുടെ വിവരം :-
-------------------------------------------------------------------------മെയിൽ മോട്ടോർ സർവീസ് തിരുവനന്തപുരം നോർത്ത് ഡിവിഷൻ -ൽ മോട്ടോർ വെഹിക്കിൾ മെക്കാനിക് ഗ്രൂപ്പിൽ സി തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.
പ്രതിമാസശമ്പളം :- Rs. 19,900/-
പ്രായ പരിധി :-
-------------------------------------------------------------------------18 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. എസ്.സി വിഭാഗത്തിന് അഞ്ചുവർഷത്തെ ഇളവ് പ്രായപരിധിയിൽ ലഭിക്കും.
യോഗ്യത :-
-------------------------------------------------------------------------എല്ലാ വിഭാഗം വാഹനങ്ങൾ ഓടിക്കുവാൻ ഉള്ള ലൈസൻസും, ഡീസൽ മെക്കാനിസത്തിൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും എട്ടാം ക്ലാസ് പാസായ വർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. കോമ്പറ്റീറ്റീവ് ട്രേഡ് ടെസ്റ്റ് മുഖേനയായിരിക്കും തെരഞ്ഞെടുക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
-------------------------------------------------------------------------അപേക്ഷയോടൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സെറിട്ടിഫിക്കറ്റ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങി വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള രേഖകൾ ഉൾപ്പെടെ താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് രജിസ്ട്രേഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് ആയിട്ട് അയക്കുക.
The Senior Superintendent of Post Offices,
Trivandrum നോർത്ത് Division,
Trivandrum -695001
അവസാന തിയ്യതി :- 25/08/2021
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
OFFICIAL NOTIFICATION CLICK HERE
Post a Comment
0 Comments