Full-Width Version (true/false)

Responsive Ad

കേരളത്തിൽ നിരവധി താൽക്കാലിക ഒഴിവുകൾ !!! ഉടൻ അപേക്ഷിക്കാം

Temporary government jobs in kerala

താൽകാലിക നിയമനം

-------------------------------------------------------------------------
കോഴിക്കോട്: മുക്കം നഗരസഭ ഡൊമിസിലറി കോവിഡ് കെയര്‍ സെന്‍ററിൽ സെക്യൂരിറ്റി, ശുചീകരണ ജീവനക്കാര്‍, വാക്സിനേഷന്‍ ക്യാമ്പുകളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  തസ്തികകളിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവർക്ക് അപേക്ഷിക്കാം. വാട്സ് ആപ് നമ്പര്‍ അപേക്ഷയില്‍  രേഖപ്പെടുത്തണം.  അപേക്ഷകള്‍ നഗരസഭ  ഓഫീസില്‍ നേരിട്ടോ mukkammunicipality@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 28ന് മൂന്ന് മണിക്കകം സമര്‍പ്പിക്കണം.


ലാബ് ടെക്നീഷ്യൻ നിയമനം

-------------------------------------------------------------------------
കോട്ടയം: തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എംഎൽടി / ഡിഎംഎൽടിയാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുൻഗണന.  ജൂലൈ 29ന് ഉച്ചകഴഞ്ഞ് രണ്ടിനകം  phcthalayolaparumbu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 04829 237403


108 ആംബുലന്‍സ്: വിവിധ തസ്തികകളിലേക്ക് സ്പോട്ട് ഇന്റര്‍വ്യൂ

-------------------------------------------------------------------------
വയനാട് ജില്ലയിൽ108 ആംബുലന്‍സിന്റെ കീഴിലുളള വിവിധ തസ്തികകളിലേക്ക്  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ച് സ്പോട്ട് ഇന്റര്‍വ്യൂ നടത്തുന്നു. നഴ്സ് (ഇ.എം.ടി) തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 3 ന് രാവിലെ 10.30 മുതലും എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര്‍ തസ്തികകളിലേക്ക് 5 ന് രാവിലെ 10.30 മുതലും നടക്കും.
നഴ്‌സ് യോഗ്യത- ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ്. പ്രായം 40 വയസ്  കവിയരുത്. എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ് യോഗ്യത- ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഇന്‍ ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം. 35 വയസ്  കവിയരുത്. പ്രോഗ്രാം മാനേജര്‍ യോഗ്യത- ഒരു അംഗീകൃത ഡിഗ്രി,10 വര്‍ഷം ഈ തസ്തികയിലുള്ള പ്രവൃത്തിപരിചയം. 45 വയസ്സില്‍ കവിയരുത്.



Post a Comment

0 Comments