കേരളത്തിൽ നിരവധി താൽക്കാലിക ഒഴിവുകൾ | ഉടൻ അപേക്ഷിക്കാം
------------------------------------------------------------------------
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സ്റ്റാഫ് നഴ്‌സ് (കാത് ലാബ്) ( ബി.എസ്.സി/ ജി.എന്‍.എം നഴ്‌സ്, രണ്ട് വര്‍ഷത്തെ കാത് ലാബ് പരിചയം), ലാബ് ടെക്‌നീഷ്യന്‍( ബി.എസ്.സി എം.എല്‍.റ്റി/ഡി എം എല്‍ റ്റി- ഒരു വര്‍ഷത്തെ പരിചയം), അക്കൗണ്ടന്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍( ബി.കോം, പി.ജി.ഡി.സി.എ, ടാലി) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം hrghekm2020@gmail.com എന്ന ഇ മെയിലിലേക്ക് 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ അയയ്ക്കണം. നിശ്ചിത യോഗ്യതയുള്ളവരും പ്രവൃത്തി പരിചയവും ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ഗ്രാഫിക് ഡിസൈനർ താത്കാലിക നിയമനം
------------------------------------------------------------------------
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 30നുമുമ്പ് prdcomputerroom@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
പി.എൻ.എക്സ് 1917/2021
താല്‍ക്കാലിക ഒഴിവ്
------------------------------------------------------------------------
തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ പഞ്ചായത്തില്‍ കോലത്തുംകടവില്‍ പ്രവര്‍ത്തിച്ച് വരുന്ന ചേര്‍പ്പ് ഗവ. ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 25ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഐ.ടി.ഐ യില്‍ കൂടിക്കാഴ്ചക്കായി ഹാജഅക്രഡിറ്റഡ്രാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 04872966601
അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
------------------------------------------------------------------------
ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമാണ്് യോഗ്യത. താല്‍പര്യമുള്ളര്‍ ജൂണ്‍ 25നകം thanneermukkamgp@gmail.com എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0478- 2582841.
Post a Comment
0 Comments