കേരളത്തിൽ നിരവധി താൽക്കാലിക ഒഴിവുകൾ ; ഉടൻ അപേക്ഷിക്കാം
ഡിസിസിയിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
-------------------------------------------------------------------------
പത്തനംതിട്ട : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04735 240230. ഇ-മെയില്‍ rperunadugramapanchayath@gmail.com
അപേക്ഷ ക്ഷണിച്ചു
-------------------------------------------------------------------------
കൊച്ചി : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എറണാകുളം ജില്ലാ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ദിവസവേതന അടിസ്ഥാനത്തിൽ ഐടി പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്/ എംടെക് (ഐ ടി /കമ്പ്യൂട്ടർ സയൻസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ സഹിതം വിശദമായ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ, pauernakulam@gmail.com എന്ന ഓഫീസ് മെയിലിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. കൂടുതൽ വിവരങ്ങൾക്ക് 0484 2422221
അസസ്സർ പാനൽ: അപേക്ഷ ക്ഷണിച്ചു
-------------------------------------------------------------------------
കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണയിക്കുന്നതിന് അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്, തൈക്കാട്, തിരുവനന്തപുരം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾ www.clinicalestablishments.kerala.gov.in ൽ.
പി.എൻ.എക്സ് 1837/2021
അപേക്ഷ ക്ഷണിച്ചു
-------------------------------------------------------------------------
തൃശ്ശൂർ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. ജൂണ്‍ 21 ന് മുന്‍പ് അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍ - 0487 2200231
വാർത്തകൾ ശേഖരിച്ചത് - https://www.prd.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക - https://www.prd.kerala.gov.in
Post a Comment
0 Comments