Full-Width Version (true/false)

Responsive Ad

ഫിഷറീസ് വകുപ്പിൽ കരാര്‍ നിയമനം

ഫിഷറീസ് വകുപ്പിൽ കരാര്‍ നിയമനം

കൊച്ചി: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനവും ശാക്തീകരണവും ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിനു കീഴിലെ ഏജന്‍സിയാണ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്), ആലുവ കിഴക്കെ കടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സാഫിന്റെ  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് ഒരു സിസ്റ്റം അനലിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷക്കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി 18-ന് saf4help@gmail.com  ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. ജില്ലയില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കും.


തസ്തിക സംബന്ധിച്ച വിവരങ്ങൾ

തസ്തിക :- സിസ്റ്റം  അനലിസ്റ്റ്
ഒഴിവുകളുടെ എണ്ണം :- 01
പ്രായം :- 40 വയസ്സ് കവിയരുത്
ശമ്പളം :- 18,000/- രൂപ
യോഗ്യത :-
B. Tech Computer Science / Information Technology / MCA


അവസാന തിയ്യതി ജനുവരി 18

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.safkerala.org പരിശോധിക്കുക. ഫോണ്‍ 0484-2607643, 1800 4257643.


OFFICIAL NOTIFICATION CLICK HERE


APPLY NOW CLICK HERE


OFFICIAL WEBSITE CLICK HERE


JOIN OUR WHATSAPP GROUP



Post a Comment

0 Comments