Full-Width Version (true/false)

Responsive Ad

താത്ക്കാലിക ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു - കേരള സർക്കാർ ജോലി

താത്ക്കാലിക ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു - കേരള സർക്കാർ ജോലി

Government Jobs : കേരള സർക്കാരിന്റെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിരവധി താൽക്കാലിക ഒഴിവുകൾ വന്നിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഉടൻ അപേക്ഷ സമർപ്പിക്കാം. ഇന്റർവ്യൂ നടത്തിയായിരിക്കും ഉദ്യോഗാർഥികളെ നിയമിക്കുന്നത്. ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.


1. യുവജന കമ്മീഷനിൽ കരാർ നിയമനം

സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-36 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം). ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവുമാണ് യോഗ്യത. ശമ്പളം 30,325 രൂപ. അപേക്ഷകർ ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം ജനുവരി നാലിന് വൈകിട്ട് മൂന്നിന് മുമ്പ് കമ്മീഷൻ ഓഫീസിൽ ലഭിക്കണം.

2. വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂർ : ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നഴ്‌സിംഗ് അസിസ്റ്റന്റ്/ അറ്റന്റര്‍/ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി ആറിന്   രാവിലെ 10.30ന് സിവില്‍ സ്റ്റേനിലുള്ള ജില്ലാ  മെഡിക്കല്‍ ഓഫീസി(ഹോമിയോ)ല്‍ നടക്കും. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 19നും 40നും ഇടയില്‍. എസ്എസ്എല്‍സിയും ഏതെങ്കിലും ഹോമിയോ എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷനറുടെ കീഴില്‍ മൂന്ന്  വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത് പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04972 711726.

3. താല്‍ക്കാലിക നിയമനം (ബസ് ഡ്രൈവർ)

കണ്ണൂർ : പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ബസ് ഡ്രൈവര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ ലൈസന്‍സ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 9447685420.

4. ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ 60 ശതമാനം മാർക്കോടെ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org

5. ഓട്ടിസം സെന്ററുകളിലേക്ക് ആയമാരെ നിയമിക്കുന്നു

ആലപ്പുഴ: സമഗ്ര ശിക്ഷ കേരളയുടെ ജില്ലയിലെ തുറവൂര്‍, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍, തലവടി, മങ്കൊമ്പ്, വെളിയനാട്, അമ്പലപ്പുഴ എന്നീ ബിആര്‍സികളിലെ  ഓട്ടിസം സെന്റുകളിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍  ആയമാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആലപ്പുഴ എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പൊതു വിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും  ഓരോ ഓട്ടിസം സെന്ററിനും 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കും മുഖ്യ പരിഗണന. അപേക്ഷിക്കുന്ന ആളുടെ  കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവയുടെ അസ്സല്‍  പകര്‍പ്പുകള്‍ ഇന്റര്‍വ്യൂവില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0477 2239655 

OFFICIAL WEBSITE CLICK HERE


JOIN OUR WHATSAPP GROUP 


Post a Comment

0 Comments