Full-Width Version (true/false)

Responsive Ad

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

Kudumbashree Accountant Job Vacancies

Government Jobs : വിവിധ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കുടുബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബാംഗമോ ആയവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർ നവംബർ-20 ന് 5:00 മണിക്ക് മുൻപായി തപാൽ വഴി അപേക്ഷിക്കണം.


യോഗ്യതകൾ 


👉 അപേക്ഷക(ൻ) സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക്‌ പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം.
👉 അപേക്ഷക(ൻ) കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ / അംഗത്തിന്റ കുടുംബാംഗമോ ആയിരിക്കണം.
👉 അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന്  ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം
👉 അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം
👉 20 നും 35 നും മദ്ധേ പ്രായമുള്ളവർ ആയിരിക്കണം


നിയമന രീതി
👉 ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ


അപേക്ഷ ഫീസ്
പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ,............... ജില്ലയുടെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.


അപേക്ഷിക്കുന്ന വിധം
നിശ്ചിത യോഗ്യതയുള്ളവർ നവംബർ-20 ന് 5:00 മണിക്ക് മുൻപായി തപാൽ വഴി അപേക്ഷിക്കണം. അപേക്ഷകള്‍  www.kudumbashree.org ല്‍ ലഭിക്കും. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവ സഹിതം നവംബര്‍ 20ന് വൈകിട്ട് അഞ്ചിന് മുന്‍പ് അതാത് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ അയക്കേണ്ട മേൽ വിലാസം ;
" ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,
........................, ജില്ല
........................, മേൽവിലാസം
പിൻകോട്.............., ടെലിഫോൺ................ "

കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.


👉 അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയൂ 👈


JOIN OUR WHATSAPP GROUP



Post a Comment

0 Comments