പ്രൊജക്റ്റ് അസിസ്റ്റന്റ് കരാർ നിയമനം
Government Jobs : മുതിർന്ന പൗരൻമാർക്കുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (എൻ.എ.പി.എസ്.ആർ.സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് സംബന്ധിച്ച് ചുമതലകൾ നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി മൂന്ന് വർഷം വരെ ദീർഘിപ്പിച്ചു നൽകും.
പ്രൊജക്റ്റ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം - 01
യോഗ്യത :
സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ ജോലി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും. ജറന്റോളജിയിൽ പി.ജി. ഉളളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി : 21-35 വയസ്സ്
പ്രതിമാസ വേതനം : 27550 രൂപ
അവസാന തിയ്യതി : നവംബർ 10
അപേക്ഷിക്കുന്ന വിധം
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നവംബർ പത്തിന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുളളിൽ sjdgsection@gmail.com എന്ന ഇമെയിൽ വിലാസത്തിലും ലഭ്യമാക്കണം. അപേക്ഷയുടെ കവറിനു പുറത്ത് Application for the post of project Assistant, NAPSrC, Department of social Justice എന്നും രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ൽ ലഭിക്കും.
👉 അപേക്ഷ ഫോമിന് ഇവിടെ ക്ലിക്ക് ചെയ്യൂ 👈
👉 ദിവസവും തൊഴിൽ അവസരങ്ങൾ അറിയാൻ 👈
Post a Comment
0 Comments