Full-Width Version (true/false)

Responsive Ad

പരീക്ഷ ഇല്ലാതെ സർക്കാർ ജോലികൾ

Government jobs

Government Jobs : കേരള സർക്കാരിന്റെ വിവിധ ഡിപ്പാർട്മെറ്റുകളിലേക്കായി വിവിധ തസ്തികയിലേക്ക് നിരവധി താൽക്കാലിക ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് ഉടൻ അപേക്ഷസമർപ്പിക്കാം.


1. പ്രിന്‍സിപ്പല്‍ കരാര്‍ നിയമനം: ഇന്റര്‍വ്യൂ 13ന്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ തലശ്ശേരി (ചൊക്ലി) പരിശീലന കേന്ദ്രത്തില്‍ നിലവില്‍ ഒഴിവുള്ള പ്രിന്‍സിപ്പല്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. യൂണിവേഴ്‌സിറ്റികള്‍, ഗവണ്‍മെന്റ്/ എയ്ഡഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റിട്ടയര്‍ ചെയ്ത അധ്യാപകര്‍ അല്ലെങ്കില്‍ യു.ജി.സി/ എ.ഐ.സി.ടി.ഇ സംസ്ഥാന സര്‍ക്കാരുകള്‍ കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 25 - 67 വയസ്സ്.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍12ന് രാവിലെ 10 മുതല്‍ അഞ്ച് വരെയുള്ള സമയത്തിനുള്ളില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമാണെന്നുള്ള അറിയിപ്പും ബയോഡാറ്റയും director.mwd@gmail.com ല്‍ അപ്‌ലോഡ് ചെയ്യണം. ബയോഡാറ്റ അപ്‌ലോഡ് ചെയ്തവരെ മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കൂ.
രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യതയുള്ളവര്‍ മാത്രം തിരുവനന്തപുരം വികാസ് ഭവന്‍ നാലാം നിലയിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ 13ന് ഉച്ചയ്ക്ക് ശേഷം ഒരു മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇന്റര്‍വ്യൂവിനെത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.minoritywelfare.kerala.gov.in


2. ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 13ന്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ ഒരു താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 13ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ എൻജിനിയറിങ് ബിരുദവും പോളിടെക്‌നിക് കോളേജിലെയോ/എൻജിനിയറിങ്  കോളേജുകളിലെയോ മൂന്നുവർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയവും ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
പി.എൻ.എക്‌സ്. 3476/2020


3. ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
റീജിയണൽ പ്രോജക്ട് ഡയറക്ടർക്ക് 10 വർഷം ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ/ ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സർക്കാർ/ അർദ്ധ സർക്കാർ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ/ സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ മറ്റു തത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം വേണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/ അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം അഭികാമ്യം.
കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ ഒൻപത്.
പി.എൻ.എക്‌സ്. 3468/2020


4. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്

ഇടുക്കി ജില്ലയിലെ ജോയിന്റ്  പ്രോഗ്രാം കോഡിനേറ്ററുടെ ഓഫീസിലേക്ക് നിശ്ചിത യോഗ്യതയുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദവും സര്‍ക്കാര്‍ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുമാണ്. താല്പര്യമുള്ളവര്‍ അപേക്ഷ വെള്ളക്കടലാസില്‍ ജില്ലാകളക്ടറുടെ പേരില്‍  ബയോഡാറ്റയും നിശ്ചിത വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള അപേക്ഷ എന്ന് പുറമേ രേഖപ്പെടുത്തിയ കവറില്‍ ഒക്ടോബര്‍ 15 തീയതിക്കകം ലഭിക്കത്തക്കവണ്ണം അയക്കണം. അപേക്ഷകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും  nregaidk@gmail.com എന്ന ഈമെയില്‍ വിലാസത്തിലും  അയക്കാം. വിലാസം- ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഇടുക്കി ജില്ലാ, ജില്ലാ പഞ്ചായത്ത് കെട്ടിടം, പൈനാവ്, ഇടുക്കി.


5. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിവിധ ഓഫീസുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കാഞ്ഞങ്ങാട്, കണ്ണൂർ, നാദാപുരം, ആലപ്പുഴ, ചേലക്കര, അടൂർ, കോട്ടയം ഓഫീസുകളിൽ പ്രോജക്ട് അസിസ്റ്റന്റ്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഓഫീസുകളിൽ സീനിയർ അസിസ്റ്റന്റ്, തൃശ്ശൂർ, പേരാമ്പ്ര ഓഫീസുകളിൽ അക്കൗണ്ടന്റ്, പട്ടാമ്പി ഓഫീസിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ.
സമാന തസ്തികയിലും ശമ്പള സ്‌കെയിലിലുമുള്ള സർക്കാർ വകുപ്പുകളിലേയും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് അപേക്ഷിക്കാം. 30700-65400 രൂപ ശമ്പള സ്‌കെയിലും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയുള്ള ജീവനക്കാർക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെയും ഇതേ ശമ്പള സ്‌കെയിലും എം.കോം അഥവാ സിഎ/ ഐസിഡബ്ല്യുഎ (ഇന്റർ) യും കമ്പ്യൂട്ടർ ഡിപ്ലോമയും ഉള്ളവർക്ക് സീനിയർ അസിസ്റ്റന്റ്/ അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബിരുദവും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, ഷോർട്ട് ഹാൻഡ്, വേഡ് പ്രോസസ്സിംഗ് എന്നിവയിൽ പ്രാവിണ്യവും, 26500-56700 രൂപ ശമ്പള സ്‌കെയിലുള്ളവർക്ക് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച ഡെപ്യൂട്ടേഷൻ അപേക്ഷഫോം (ഫോം നമ്പർ-144, പാർട്ട്-1), ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻഒസി എന്നിവ സഹിതം ഒക്‌ടോബർ 20നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, റ്റി.സി.27/588(7) ആൻഡ് (8), സെന്റിനൽ, മൂന്നാംനില, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
പി.എൻ.എക്‌സ്. 3452/2020 


ദിവസവും തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


Post a Comment

0 Comments