പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി നേടാം
Government jobs : പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി നേടാൻ ഒരു സുവർണ്ണാവസരം. കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്ലേക്ക് വിവിധ തസ്തികകളിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഉടൻ അപേക്ഷ സമർപ്പിക്കാം.
1. ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ്
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 12ന് വൈകീട്ട് 3 നകം വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയും യോഗ്യതാ രേഖകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് thqhmannarkkad@gmail.com എന്ന വിലാസത്തില്‍ അയക്കണം.
2. മെഡിക്കൽ ഓഫീസർ
ഇഎസ്ഐ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും രജിസ്ട്രേഷനുമാണ് യോഗ്യത. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുളളവർ മാത്രം അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ ഇ-മെയിൽ വിലാസം, ഫോൺനമ്പർ എന്നിവയടങ്ങിയ ബയോഡാറ്റ rdd-cz.ims@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 20 വൈകീട്ട് അഞ്ച് മണിക്കകം അയക്കണം. ഫോൺ: 0484-2391018.
3. ലക്ചറര്‍
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, കമ്ബ്യൂട്ടര്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 15 ന് രാവിലെ 10 ന് നടക്കും. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ഒന്നാം ക്ലാസ് ബി ടെക് ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, അക്കാദമിക് പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാണം. വിശദ വിവരങ്ങള്‍ 0475-2228683 നമ്ബരില്‍ ലഭിക്കും.
4. സ്റ്റാഫ് നേഴസ്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴസ് നിയമനത്തിന് ജി.എൻ.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 40 ൽ താഴെ. വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ രണ്ടു വർഷം തുടർച്ചയായി ജോലി ചെയ്ത പരിചയവും കെ.എൻ.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഒക്ടോബർ 12ന് വൈകുന്നേരം അഞ്ചിനകം hrmchktm@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം.തുടര്‍ന്നു ലഭിക്കുന്ന ലിങ്കിലുള്ള ഫോം പൂരിപ്പിച്ചു നല്‍കുകയും വേണം. ഫോൺ:04812304844
5. ക്ലര്‍ക്ക് കം അക്കൗണ്ടന്റ്
ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ (മാവുങ്കാല്‍) ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം നടത്തും. ബികോമും ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസ്സുവരെ പ്രായമുള്ള താല്‍പര്യമുള്ളവര്‍ അപേക്ഷ rdokasargod@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ഈ മാസം 13 ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. അഭിമുഖം സൂം ആപ്പ് വഴി നടത്തും. ഫോണ്‍-0467 2204298
👉 വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
👉 ടെലിഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Post a Comment
0 Comments