Full-Width Version (true/false)

Responsive Ad

നിരവധി താൽക്കാലിക ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

Kerala Government Jobs - walk in interview, temporary jobs

Government Jobs : കേരള സർക്കാരിന്റെ വിവിധ ഡിപ്പാർട്മെറ്റുകളിലേക്കായി വിവിധ തസ്തികയിലേക്ക് നിരവധി താൽക്കാലിക ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് ഉടൻ അപേക്ഷസമർപ്പിക്കാം.


1. ഗസ്റ്റ് അധ്യാപകര്‍; അഭിമുഖം 23 നും 28 നും

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 23 നും 28നും രാവിലെ 10 ന് നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ളത് ഒക്‌ടോബര്‍ 23 നും ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് 28 നും നടക്കും. ഒന്നാം ക്ലാസ് ബി ടെക് ബിരുദമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങള്‍ 0475-2228683 നമ്പരില്‍ ലഭിക്കും.

(പി.ആര്‍.കെ നമ്പര്‍ 2843/2020)


2. നഴ്സ് അഭിമുഖം

കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിലെ - എംപ്ലോയബിലിറ്റി സെൻ്റർ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അസിസ്റ്റൻറ് നഴ്സ് ഒഴിവുകളിലേക്ക് ഒക്ടോബർ 21ന് അഭിമുഖം നടത്തും.
 നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് / ജി.എൻ.എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 45ൽ താഴെ.
ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സാണ് നഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയുടെ യോഗ്യത. പ്രായം 30 ൽ താഴെ.
താത്പര്യമുള്ളവർ 7356754522 എന്ന നമ്പറിൽ ബയോഡാറ്റ വാട്ട്സ്അപ്പ് ചെയ്യണം.കൂടുതൽ വിവരങ്ങൾ 0481 2563451, 256545 എന്ന നമ്പറിൽ ബന്ധപ്പെടണം.


3. അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പര്‍ നിയമനം

പാലക്കാട് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള പറളി,  പിരായിരി  പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ.്എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. എസ്.സി, എസ്.ടി  വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവുണ്ടാവും. നവംബര്‍ 11 ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷഫോറം ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും  ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, കുന്നത്തൂര്‍മേട് പി.ഒ. പാലക്കാട് 678013. ഫോണ്‍:0491-2528500.


4. സി.ഇ.ടി.യിൽ ഗസ്റ്റ് ലക്ചർ ഒഴിവുകൾ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്, ആർക്കിടെക്ചർ എന്നി വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. 22ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് http://ee.cet.ac.in ൽ ലഭിക്കും.  ഗൈഡൻസ് ആൻഡ് നാവിഗേഷൻ, റോബോട്ടിക്‌സ് എന്നീ വിഷയത്തിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ 0471-2515562, 9447438978. ആർക്കിടെക്ചർ വിഭാഗത്തിൽ ബി.ആർക്ക് ബിരുദവും എം.ആർക്ക് (അർബൻ ഡിസൈൻ/സസ്റ്റെയിനബിൽ/ എൻവിറോൻമെന്റൽ ഡിസൈൻ/ ജനറൽ ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 27ന് രാവിലെ 10ന് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക്  k101arch@cet.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടുക. ഫോൺ: 9447533202.
പി.എൻ.എക്സ്. 3610/2020


👉  ദിവസവും തൊഴിൽ അവസരങ്ങൾ അറിയാൻ  👈

Post a Comment

0 Comments