Full-Width Version (true/false)

Responsive Ad

കേരള സർക്കാർ താൽക്കാലിക ഒഴിവുകൾ

കേരള സർക്കാർ താൽക്കാലിക ഒഴിവുകൾ

കേരള സർക്കാർ ജോലി : കേരളത്തിലെ വിവിധ സർക്കാർ ഡിപ്പാർട്മെന്റ്കളിൽ നിരവധി താൽക്കാലിക ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.


ഡയറി എക്സ്റ്റൻഷൻ ഓഫീസർ

സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ ഒരു താൽകാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). ശമ്പളം 39500-83000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.


വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം : ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപിസ്റ്റ് കോഴ്സ് പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11.30ന് ആയുര്‍വേദ കോളേജിനു സമീപം ആരോഗ്യഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988.


അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു താൽകാലിക ഒഴിവുണ്ട്. ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ).
വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.


പി.എസ്.സി ഇന്റര്‍വ്യൂ

ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്  ഗ്രേഡ്- II (എസ്.സി/എസ്.റ്റി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്)  കാറ്റഗറി നമ്പര്‍ 553/2015) തസ്തികയുടെ സ്വീകര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 30ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍  നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റാ എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിയ്‌ക്കേണ്ടതാണ്.


പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

മലപ്പുറം : മത്സ്യവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലയില്‍ അക്വാകള്‍ച്ചര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.എസ്.സി സുവോളജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് പൊന്നാനി നഗരം, പി.ഒ മലപ്പുറം എന്ന വിലാസത്തില്‍  നേരിട്ടോ  ddfisheriespni@gmail.com ലോ ഒക്‌ടോബര്‍ 30നകം അപേക്ഷിക്കണം.  ഫോണ്‍ : 0494 2666428.


Kerala Job Whatsapp Group Link 👇👇


തൊഴിൽഅവസരങ്ങൾ - 01


തൊഴിൽഅവസരങ്ങൾ - 02


തൊഴിൽഅവസരങ്ങൾ - 03



No.1 White Cement in Kerala - Ultra White

Post a Comment

0 Comments