Full-Width Version (true/false)

Responsive Ad

കുടുംബശ്രീയിൽ അവസരം ; ഉടൻ അപേക്ഷിക്കൂ

Kudumbashree recruitment

Government Jobs : ബിരുദം യോഗ്യത ഉള്ളവർക്ക് ജില്ലാ കുടുംബശ്രീ മിഷനിൽ ജോലി നേടാൻ സുവർണ്ണാവസരം. കുടുംബശ്രീ ഇന്റേൺഷിപ്പ്, ബ്ലോക്ക്‌ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.


ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍;

കൊല്ലം ; ജില്ലാ കുടുംബശ്രീ മിഷനില്‍ എന്‍ ആര്‍ എല്‍ എം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും ഇടയില്‍. അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമാണ് യോഗ്യത. ഒരു വര്‍ഷത്തേക്ക് താത്കാലികമായാണ് നിയമനം. പരീക്ഷ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കൊല്ലം ജില്ലയുടെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡി ഡി  സഹിതം അപേക്ഷ നവംബര്‍ 23ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.kudumbashree.org  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474-2794692.


Kudumbashree recruitment


കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

കൊല്ലം ; സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 50,000 പേര്‍ക്ക് വിവിധ പദ്ധതികള്‍ വഴി തൊഴില്‍ നല്‍കുന്നതില്‍  അര്‍ഹരായവരെ കണ്ടെണ്‍ത്തുന്നതിന്  കുടുംബശ്രീ സി ഡി എസ് തലത്തില്‍ ബിരുദധാരികളെ ചുമതലപ്പെടുത്തുന്ന   ദ്വൈമാസ ഇന്റേണ്‍ഷിപ്പിന് യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉപജീവന പദ്ധതികള്‍ കണ്‍െണ്ടത്താനും അത് മികവിലേക്കെത്തിക്കാനുമുള്ള അവസരം ഇന്റേണ്‍ഷിപ്പിലൂടെ ലഭിക്കും.
വനിതകള്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 30 നും ഇടയില്‍. അവസാന തീയതി നവംബര്‍ അഞ്ച്. അപേക്ഷ ഫോമും മാര്‍ഗനിര്‍ദേശങ്ങളും https://www.kudumbashree.org/pages/476  സൈറ്റില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബര്‍ ഏഴു മുതല്‍ ജനുവരി ഏഴുവരെ സി ഡി എസില്‍ വച്ച് ഇന്റേണ്‍ഷിപ്പ് ചെയ്യാനാകും.


Post a Comment

0 Comments