Full-Width Version (true/false)

Responsive Ad

പരീക്ഷ ഇല്ലാതെ സർക്കാർ ജോലി നേടാം ; താൽക്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Kerala Government jobs

Government Jobs : കേരള സർക്കാരിന്റെ വിവിധ ഡിപ്പാർട്മെറ്റുകളിലേക്കായി വിവിധ തസ്തികയിലേക്ക് നിരവധി താൽക്കാലിക ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് ഉടൻ അപേക്ഷസമർപ്പിക്കാം.


1. വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാറടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താൽകാലിക ഒഴിവുണ്ട്.  ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ കോളേജുകൾ/ മറ്റ് അംഗീകൃത കോളേജുകൾ/ യൂണിവേഴ്‌സിറ്റികൾ/ മറ്റ് അപ്പക്‌സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്ഡായുള്ള 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം അധികയോഗ്യതയായി പരിഗണിക്കും.  പ്രായപരിധി 65 വയസ്സ്.  തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ 30ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.  ഫോൺ: 04712320420.
പി.എൻ.എക്സ്. 3672/2020


2. ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം

കാസർഗോഡ് ; കളനാട് പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ഈ മാസം 30 ന് രാവിലെ 10  ന്  അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍- 04994 237086.


3. ലാബ് ടെക്നീഷ്യന്‍ നിയമനം

കോട്ടയം ; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍മാരെ നിയമിക്കുന്നതിന് നവംബര്‍ മൂന്നിന് രാവിലെ 10ന് വാക്-ഇന്‍-ഇന്‍റര്‍വ്യു നടത്തും. പി.എസ്.സി നിഷ്കര്‍ച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ,പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. ഫോണ്‍: 04828 203492.


4. ഡെപ്യൂട്ടേഷന്‍ നിയമനം അപേക്ഷ ക്ഷണിച്ചു

വയനാട് ; തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ജീവനക്കാരില്‍ നിന്നു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 9. വിവരങ്ങള്‍ www.sanitation.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.


5. ആയൂര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ; നാഷനല്‍ ആയുഷ് മിഷനില്‍ നിന്നും അനുവദിച്ചിട്ടുള്ള പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, അഗദതന്ത്ര സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദം, എം.ഡി (പഞ്ചകര്‍മ്മ), (അഗദതന്ത്ര), ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് കോപ്പി, ബയോഡാറ്റ, ഫോണ്‍ നമ്പര്‍ എന്നിവ dmoismmpm@gmail.com ലേക്ക് ഒക്‌ടോബര്‍ 27നകം അയക്കണം. ഫോണ്‍: 0483 2734852.


6. അധ്യാപക ഒഴിവ്

മലപ്പുറം ; മങ്കടയിലെ  സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് നിയമനം. താത്പര്യമുള്ളവര്‍ ബയോഡാറ്റ foodcraftpmna@gmail.com ലേക്ക് അയക്കണം. യോഗ്യത/ പ്രവര്‍ത്തി പരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0493 3295733.


Courtesy:- This employment information was collected from Information and Public Relations Department

Official Website : https://www.prd.kerala.gov.in


👉 ദിവസവും തൊഴിൽ അവസരങ്ങൾ അറിയാൻ    👈


Post a Comment

0 Comments